Thengascript is a dialect of Javascript designed to enable programming for the web in Malayalam — the native language of people living in Kerala — a state on the southern tip of Indian peninsula.
This was done so as to facilitate two things: Firstly, to develop an understanding that code is just a way of communicating with the computer — that it doesn’t necessarily need to be in any set lingua franca but that this interaction could be carried out in your common vernacular. One set of users who we think would benefit from this perspective shift are students who are yet to be introduced into the world of computing - It could help them see the world of bits in a new light, which we personally could only achieve after a long grind of some years.
Secondly, to empower the individual to bring forth the cultural diversity of the respective milieu they are embedded in. Programming in their mother tongue acts as a channel to bring on to the web and other platforms the greatest of things they have imparted from their culture - in the process making the shared repository of human endevours on the digital platforms all the more richer.
തേങ്ങാസ്ക്രിപ്റ്റ് ജാവാസ്ക്രിപ്റ്റിന്റെ ഒരു ഭാഷാഭേദമാണ്. ഇതുപയോഗിച്ചു വെബ് പ്രോഗ്രാമിങ് കേരളത്തിന്റെ സ്വന്തം മലയാളത്തിൽ ചെയ്യാം.
ഇത് ഉണ്ടാക്കിയതിന് പിന്നിൽ രണ്ടുണ്ട് കാര്യം: ഒന്നാമതായി, കോഡിങ് എന്നത് കംപ്യൂട്ടറുമായി ആശയവിനിമയം ചെയ്യലാണ് - ഇതിനായി ഒരേ ഒരു ഭാഷയല്ല, ഏതു ഭാഷയും ഉപയോഗിക്കാം എന്ന് വ്യക്തമാക്കാനാണ്. ഈ അറിവിൽ നിന്ന് കമ്പ്യൂട്ടറിന്റെ ലോകത്തിലേക്ക് ഇത് വരെ കടന്നു വരാത്ത കുട്ടികൾക്ക് കമ്പ്യൂട്ടറിന്റെ ലോകത്തിനെ ഒരു പുതിയ വെളിച്ചത്തിൽ കാണുവാനായി ഉപകരിക്കുമെന്ന് കരുതുന്നു.
രണ്ടാമതായി മാതൃഭാഷയിൽ പ്രോഗ്രാം ചെയ്യുക വഴി, ഒരു വ്യക്തി തന്റെ സാമൂഹിക ചുറ്റുപാടുള്ള സാംസ്ക്കാരിക വൈവിധ്യത്തെ മുൻനിരയിലേക്ക് കൊണ്ടുവരാൻ സഹായിക്കും. ഇപ്രകാരം തന്താങ്ങളുടെ സമൂഹത്തിലെ വൈഭവത്തെ ഡിജിറ്റൽ ലോകത്തിലേക്ക് എത്തിക്കുക വഴി മാനുഷിക ഉദ്യമങ്ങളുടെ സംയുക്തസഞ്ചയം സമൃദ്ധമാക്കുമെന്ന് കരുതുന്നു. (എന്തൊക്കെയാണാവോ രാത്രി അടിച്ചു കൂട്ടുന്നത്!)